ന്യൂഡൽഡി: സമാജ്‌വാദി പാർട്ടി സ്ഥാപകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മുലായത്തിന്‍റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ആശുപത്രി പുറത്തിറക്കിയ പുതിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം പറയുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ‘മുലായം സിങ് യാദവ് ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്, ജീവൻ രക്ഷാ മരുന്നുകളുടെ സഹായത്തോടെയാണ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. വിദഗ്ധ സംഘം ചികിത്സക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്’ -ആശുപത്രി അധികൃതർ അറിയിച്ചു.