വോറൊരു ‘ഭൂമി’ കണ്ടെത്തി ശാസ്ത്രജ്ഞര്‍; പുതിയ ഗ്രഹത്തിലെ വിശേഷങ്ങള്‍ ഇതാ..

0
63

ഭൂമിയുടെ വലുപ്പത്തിന് സമാനമായ രീതിയില്‍ മറ്റൊരു ഗ്രഹം കണ്ടെത്തി ശാസ്ത്രജ്ഞര്‍. ഭൂമിയില്‍ നിന്ന് ഏകദേശം 72 പ്രകാശവര്‍ഷം അകലെയാണ് ഈ എക്‌സോപ്ലാനറ്റ് കണ്ടെത്തിയിരിക്കുന്നത്.

കെ2-41 5 ബി എന്നാണ് ജ്യോതി ശാസ്ത്രജ്ഞര്‍ പേരിട്ടിരിക്കുന്നത്.

ജപ്പാനിലെ ‘ദി ആസ്ട്രാണമിക്കല്‍ ‘ എന്ന ജേണല്‍ പ്രകാരം ഈ ഗ്രഹത്തിന് ഭൂമിയുമായി ഏറെ സമാനതകളുണ്ട്. ഈ ഗ്രഹത്തിന് അന്തരീക്ഷവും വാസയോഗ്യമായ മറ്റ് ഘടകങ്ങളും ഉള്ളതായി ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. കെപ്ലര്‍ ദൂരദര്‍ശിനിയില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് ജ്യോതിശാസ്ത്രജ്ഞര് പുതിയ നക്ഷത്രത്തെ കണ്ടെത്തിയത്.

എക്‌സോപ്ലാനറ്റിന്റെ വലിപ്പം ഭൂമിയുടേതിനോട് വളരെ അടുത്താണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇതിന് വളരെ ഉയര്‍ന്ന പിണ്ഡമുണ്ടെന്നാണ് ജേണല്‍ റിപ്പോര്‍ട്ട് പറയുന്നു. എക്‌സോപ്ലാനറ്റ് ഭ്രമണപഥത്തിലെത്താന്‍ നാല് ദിവസമെടുക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here