ജയസുധ ബിജെപിയിൽ ചേർന്നേക്കും.

0
136

തെലുങ്ക് നടിയും മുൻ കോൺഗ്രസ് എംഎൽഎയുമായ ജയസുധ ബിജെപിയിൽ ചേർന്നേക്കും. ജയസുധ തെലങ്കാന ബിജെപി പ്രസിഡന്റ് ജി. കിഷൻ റെഡ്ഡിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നായാണ് തെലുങ്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജൂലൈ 29നായിരുന്നു കൂടിക്കാഴ്ച്ച. അതേസമയം ബിജെപിയിൽ ചേരുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് ജയസുധ പറയുന്നത്.

‘കിഷൻ റെഡ്ഡിയും മറ്റുള്ള നേതാക്കളും തന്നോട് ബിജെപിയിൽ ചേരാൻ അഭ്യർത്ഥിക്കുന്നുണ്ട്. എന്നാൽ ഞാൻ ഇപ്പോൾ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യം ആലോചിക്കാൻ കുറച്ച് സമയം ആവശ്യമുണ്ട്. എന്റെ ബിജെപിയിലെ റോൾ എന്തായിരിക്കണം എന്നത് സംബന്ധിച്ച് ബിജെപി നേതൃത്വത്തിൽ നിന്നും കുറച്ച് വ്യക്തത വേണം’ – ടൈംസ് ഓഫ് ഇന്ത്യയോട് ജയസുധ പറഞ്ഞു.

തെലുങ്ക് തമിഴ് സിനിമ രംഗത്ത് സജീവമാണ് ജയസുധ. അവസാനമായി ജയസുധ വേഷം ചെയ്ത ചിത്രം തമിഴിൽ വാരിസാണ്. വിജയ് നായകാനായ ചിത്രമാണിത്. വിജയ്‌യുടെ അമ്മയായാണ് ചിത്രത്തിൽ ജയസുധ എത്തിയത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമാണിത്. അതേസമയം സെക്കന്തറബാദ് നിയമസഭ മണ്ഡലത്തിൽ നിന്നും 2009ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയസുധ വിജയിച്ചിരുന്നു.

2016 ൽ ആന്ധ്ര പ്രദേശ് വിഭജനത്തിന് ശേഷം ഇവർ തെലുങ്ക് ദേശം പാർട്ടിയിൽ ചേർന്നു. 2019 തെരഞ്ഞെടുപ്പ് കാലത്ത് ഇവർ വൈഎസ്ആർ കോൺഗ്രസിൽ ചേർന്നിരുന്നു. എന്നാൽ വൈകാതെ അവിടെ നിന്ന് രാജിവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here