സംസ്ഥാനത്ത് വിട്ടുമാറാതെ പകർച്ച വ്യാധികൾ. മഴക്കാലം എത്തിയതോടെ സംസ്ഥാനത്ത് വ്യാപിച്ച രോഗങ്ങൾ ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണ്. ഇതോടെ കർന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദ്ദേശവുമായി ആരോഗ്യവകുപപ് രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിലവിൽ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉൾപ്പെടെ അഞ്ച് പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ്. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിൾ ഫലം ഇന്ന് കിട്ടിയേക്കും. രോഗം സ്ഥിരീകരിച്ച നാല് പേർ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യനിലയിൽ ആരോഗ്യ പ്രവർത്തകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇയാളുടെ ആരോഗ്യനില തൃപ്തികരമല്ല.
രോഗബാധ ഉറവിടമെന്ന് കരുതുന്ന കാവിൻകുളത്തിൽ കുളിച്ച കൂടുതൽ പേർക്ക് രോഗം പടരാനുള്ള സാധ്യത ആരോഗ്യവകുപ്പ് മുന്നിൽ കാണുന്നുണ്ട്. ഛർദി, തലവേദന, കഴുത്തിന്റെ പിൻഭാഗത്ത് വേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം എന്നാണ് നിർദ്ദേശം. തിരുവനന്തപുരത്ത് ആദ്യമായാണ് അമീബിക്ക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യുന്നത്.