മലപ്പുറത്ത് കോൺഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു. മുൻ കെപിസിസി അംഗവും കര്‍ഷക കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻ്റുമായ കെപിഎസ് ആബിദ് തങ്ങളാണ് പാര്‍ട്ടിയില്‍നിന്നും രാജിവെച്ചത്. ഡിസിസി പ്രസിഡൻ്റ് വിഎസ് ജോയിയുടെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ മനംമടുത്തും പ്രതിഷേധിച്ചുമാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.
ജോയ് പ്രസിഡൻ്റായതുമുതല്‍ ചെറുകാവ് പഞ്ചായത്തിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചത്. ജോയിയുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അഞ്ച് മാസങ്ങള്‍ക്ക് മുമ്പുതന്നെ പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും ആബിദ് തങ്ങള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.