ടെല്‍ അവീവ് : തെക്കന്‍ ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗാസ മുനമ്ബിലെ ഹമാസ് കേന്ദ്രങ്ങളില്‍ വ്യാപക വ്യോമാക്രമണം നടത്തി ഇസ്രയേല്‍.
ഇന്നലെ പ്രാദേശിക സമയം പുലര്‍ച്ചെയാണ് ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ഗാസയെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ നടത്തിയത്. ഹമാസിന്റെ റോക്കറ്റ് നിര്‍മ്മാണ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്നും രാസപദാര്‍ത്ഥങ്ങള്‍ അടക്കം ഇവിടെ സൂക്ഷിച്ചിരുന്നെന്നും ഇസ്രയേല്‍ മിലിട്ടറി അറിയിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തെക്കന്‍ ഇസ്രയേലിലേക്ക് ഗാസയില്‍ നിന്ന് ഹമാസ് റോക്കറ്റുകള്‍ വിക്ഷേപിച്ചത്.
ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ റോക്കറ്റുകളെ തകര്‍ത്തു. കഴിഞ്ഞയാഴ്ച വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ റെയ്ഡിനിടെ ആയുധധാരികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സാധാരണക്കാര്‍ അടക്കം ഒമ്ബത് പേര്‍ മരിച്ചിരുന്നു. പിന്നാലെ കിഴക്കന്‍ ജെറുസലേമിലെ സിനഗോഗില്‍ പലസ്തീന്‍ വംശജന്‍ നടത്തിയ വെടിവയ്പില്‍ 7 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദും ഹമാസും ഇസ്രയേലിന് നേരെ നിരവധി റോക്കറ്റുകള്‍ തൊടുക്കുകയും ഇസ്രയേല്‍ പ്രത്യാക്രമണവും നടത്തുകയും ചെയ്തു. ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ സമാധാനം നിലനിറുത്തണമെന്ന് കാട്ടി യു.എസ് രംഗത്തെത്തിയിരുന്നു.