കേരള ബാങ്ക് – നിയമപോരാട്ടത്തിലേക്ക്

0
74

കേരള ബാങ്കിലെ ജീവനക്കാരുടെ ശമ്പളത്തെച്ചൊല്ലിയുള്ള തര്‍ക്കം നിയമപോരാട്ടത്തിലേക്ക്. പിഎസ്സി വഴി ഒരേ തസ്തികയില്‍ നിയമനം കിട്ടിവര്‍ക്ക് രണ്ട് തരത്തിലുള്ള ശമ്പളം നല്‍കുന്നത് വഴി പ്രതിമാസം കോടികളുടെ അധികബാധ്യതയുണ്ടെന്നാണ് ആക്ഷേപം. മലപ്പുറം ഒഴികെ എല്ലാ ജില്ലാ സഹകരണ
ബാങ്കുകളും ലയിപ്പിച്ചാണ് കേരള ബാങ്ക് നിലവില്‍വന്നത്. ജില്ലാ സഹകരണ ബാങ്കുകളില്‍ 2001 മുതല്‍ പിഎസ്സി വഴിയാണ് നിയമനം. ഇതില്‍ പ്രാഥമിക സഹകരണ സംഘങ്ങളിലും സൈസൈറ്റികളിലും 3 വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് 50 ശതമാനം സംവരണമുണ്ട്.
സ്ഥാപനം മാറി എത്തുന്ന ജീവനക്കാര്‍ക്കു മുന്‍ സ്ഥാപനത്തില്‍ ലഭിച്ചു കൊണ്ടിരുന്ന ശമ്പളമോ സര്‍വീസോ നല്‍കാതെ പുതിയ സ്ഥാപനത്തിലെ ശമ്പള സ്‌കെയില്‍ നല്‍കണമെന്നാണു നിയമം. എന്നാല്‍ ഇതെല്ലാം മറികടന്ന് പഴയ സര്‍വീസ് കൂടി വകയിരുത്തി രണ്ട് ഇന്‍ക്രിമെന്‍റ് അധികം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവാണ് വിവാദമായത്. ഇതോടെ പിഎസ്സി വഴി ഒരേ തസ്തികയില്‍ നിയമനം കിട്ടിയവര്‍ക്ക് രണ്ട് തരത്തിലുള്ള ശമ്പളമെന്ന സ്ഥിതിയാണുള്ളത്. ഇത് കര്‍ശനമമായി നടപ്പാക്കണമെന്നും 2015 മുതല്‍ മുന്‍കാല പ്രാബല്യമനുസരിച്ചുള്ള കുടിശ്ശിക നല്‍കണമെന്നും കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡും ഉത്തരവിറക്കി.
കുടിശ്ശിക നല്‍കാന്‍മാത്രം 20 കോടിയും പ്രതിമാസം 4 കോടിയോളവും അധികബാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അധിക സര്‍വ്വീസുള്ളവര്‍ക്ക് അധിക ശമ്പളം നല്‍കുന്നതില്‍ തെറ്റില്ലെന്നാണ് കേരള ബാങ്ക് നിലപാട്.ഇതോടെ ഒരേ തസ്തികയില്‍ സമാനമായ ശമ്പളം നല്‍കണമെന്ന ആവശ്യവുമായി ഒരു വിഭാഗം ജീവനക്കാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here