കോഴിക്കോട്: ജില്ലയിൽ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഴ്‌സുമാർക്കും ശുചീകരണ തൊഴിലാളിക്കും ഉൾപ്പെടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തിരുവള്ളൂർ കമ്മ്യൂണിറ്റി സെന്ററിലെ രണ്ട് നഴ്‌സുമാർ കൊവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. വടകര കൊവിഡ് കെയർ സെന്ററിൽ ഒരു ആരോഗ്യപ്രവർത്തകനും വടകര ജില്ലാ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിക്കും രോഗം കണ്ടെത്തി.
കോഴിക്കോട് ജില്ലയിൽ ഇന്നലെ 110 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കോഴിക്കോട് സ്വദേശി കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.അതിനിടെ കോഴിക്കോട് ഇന്നും സമ്പൂർണ ലോക്ക് ഡോൺ തുടരും.