എറണാകുളം: ജില്ലയിൽ സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്നു. രോഗം സ്ഥിരീകരിക്കുന്നതിൽ 90% പേർക്കും പ്രാദേശിക സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധ. എറണാകുളത്ത് ആലുവ ലാർജ് ക്ലസ്റ്ററിൽ നിന്നും ഇന്നലെ 27 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊച്ചി കോർപറേഷനിലെ 6,7,8,9 ഡിവിഷനുകൾ അടച്ചു.
തൃക്കാക്കര കരുണാലയത്തിൽ 17 അന്തേവാസികൾക്ക് കൂടി രോഗബാധയുണ്ടായതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 60 ആയി. 1പ്രായാധിക്യവും മറ്റ് രോഗങ്ങളും മൂലം ഹൈ റിസ്‌ക് ക്യാറ്റഗറിയിൽപ്പെട്ടവർ കൂടുതൽ ഉള്ളതിനാൽ മെഡിക്കൽ സംഘത്തെയും മുഴുവൻ സമയ ഡോക്ടറെയും നിയോഗിച്ച് കരുണാലയം പ്രത്യേക ആശുപത്രിയാക്കി മാറ്റി.
ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ വൈറസ് വ്യാപനമുണ്ട്. രണ്ട് കൊവിഡ് മരണങ്ങളും ജില്ലയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തു. . ഏഴ് പുതിയ കണ്ടെയ്ൻമെന്റ് സോണുകളും രണ്ട് ഹോട്ട്‌സ്‌പോട്ടുകളും ജില്ലയിൽ പ്രഖ്യാപിച്ചു.