പെറുവിന്റെ പുതിയ ഇടക്കാല പ്രസിഡന്റായി ഫ്രാന്‍സിസ്കോ സഗസ്തി അധികാരമേറ്റു.ഇടക്കാല പ്രസിഡന്റായിരുന്ന മാനുവല്‍ മെറീനോ രാജി വെച്ചതിനു പിന്നാലെ 24 മണിക്കൂറിനകമാണ് പുതിയ പ്രസിഡന്റിനെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്.അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനേത്തുടര്‍ന്ന് പ്രസിഡന്റായിരുന്ന മാര്‍ട്ടിന്‍ വിസാരയെ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്തിരുന്നു. ഇദ്ദേഹത്തിനെതിരെ രാജ്യ വ്യാപക പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇംപീച്ച്മെന്റ്.
മാര്‍ട്ടിന്‍ വിസ്‌കറയെ പുറത്താക്കുന്നതിനെതിരെ വോട്ടുചെയ്ത ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമാണ്.ഇന്‍ഡ്രസ്ട്രിയല്‍ എന്‍ജിനീയറാണ് 71കാരനായ സഗസ്തി.ഒരു ദശകത്തിനിടയിലെ ഏറ്റവും മോശം രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.