സഹോദരിയുടെ മരണം: സി.ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സനൽകുമാർ ശശിധരൻ

0
110

സഹോദരിയുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തന്റെ പിതൃസഹോദരീ പുത്രി സന്ധ്യയുടെ മരണത്തില്‍ അവയവക്കച്ചവട മാഫിയയുടെ പങ്ക് അടക്കമുള്ള ദുരൂഹത അന്വേഷണ വിധേയമാക്കണമെന്നാണ് സനലിന്റെ ആവശ്യം.

 

മൃതദേഹ പരിശോധനയ്ക്ക് വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ നിയോഗിക്കാനായി ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. മരണം കൊവിഡ് മൂലമെന്ന് വരുത്തി തീര്‍ത്ത് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here