വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷൻ ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിലെത്തും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാവും. ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക.
പ്രധാനമന്ത്രി തങ്ങുന്ന രാജ്ഭവനിൽ കനത്ത സുരക്ഷ ഒരുക്കും. പഹൽഗാം ഭീകരാക്രമണത്തിനുശേഷം കലുഷിത സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്തുപോകരുതെന്ന് പിഎംഓ ഓഫീസിന്റെ നിർദേശം. തിരുവനന്തപുരത്തിന്റെ കരയിലും കടലിലും സുരക്ഷാ വിഭാഗങ്ങൾ സുരക്ഷ ശക്തമാക്കും.