വ്യാഴം ഇനി ഉപഗ്രഹങ്ങളുടെയും രാജാവ്; 12 പുതിയ ഉപഗ്രഹങ്ങളെ കണ്ടെത്തി

0
56

വാഷിങ്ടണ്‍: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന് ചുറ്റും പുതിയതായി 12 ഉപഗ്രഹങ്ങളെ കൂടി കണ്ടെത്തി.

ഇതോടെ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹമെന്ന സ്ഥാനം ശനിയില്‍ നിന്നും വാതകഭീമനായ വ്യാഴം സ്വന്തമാക്കി. 92 ഉപഗ്രഹങ്ങളാണ് ഇപ്പോള്‍ വ്യാഴത്തിന് ചുറ്റും പരിക്രമണം ചെയ്യുന്നത്. ശനിക്ക് ചുറ്റും ഇതുവരെ 83 ഉപഗ്രഹങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്.

വാഷിങ്‌ടണിലെ കാര്‍ണിജ് ഇന്‍സ്റ്റിറ്റ്യൂഷന്‍ സയന്‍സിലെ ജ്യോതിശാസ്ത്രജ്ഞരായ സ്‌കോട്ട് ഷെപ്പേഡാണ് കണ്ടെത്തലിന് പിന്നില്‍. ഉപകരണങ്ങളുടെ സ്ഥിരീകരണം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ മൈനര്‍ പ്ലാനെറ്റ് സെന്റര്‍ പ്രസിദ്ധീകരിച്ചു.

വ്യാഴവും അതിന്റെ ഉപഗ്രഹങ്ങളും ചേരുമ്ബോള്‍ ഒരു ചെറിയ സൗരയൂഥം പോലെയാണെന്നാണ് കണ്ടെത്തല്‍. വ്യാഴത്തിനെ ചുറ്റുന്നതില്‍ ഇവയ്ക്ക് 340 ദിവസത്തിന്റെ വ്യത്യാസമുണ്ട്. ഇവയില്‍ ഒന്‍പതെണ്ണം അകത്തുള്ള ഭ്രമണപഥത്തിലൂടെയാണ് പരിക്രമണം ചെയ്യുന്നത്. അതില്‍ ഏറ്റവും പുറത്തുള്ള ഉപഗ്രഹം വ്യാഴത്തെ ചുറ്റാന്‍ 550 ദിവസമെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here