വൻ ഡിമാൻഡിൽ വറ്റൽ മുളക്

0
57

പുന്നയൂർക്കുളം(തൃശ്ശൂർ): പൊതുവിപണിയിൽ വറ്റൽ മുളകുവില 300 രൂപ കടന്നതോടെ സപ്ലൈകോ സ്റ്റോറുകളിൽ വൻതിരക്ക്. സ്റ്റോറുകളിൽ മുളകെത്തിയാൽ ഉടനെ തീരുന്ന സ്ഥിതി. തിരക്കുകാരണം ടോക്കൺവഴിയാണ് വിതരണം. ഇതുവാങ്ങാൻ പുലർച്ചെ അഞ്ചിന് വരി തുടങ്ങുന്ന സ്റ്റോറുകളും ഉണ്ട്. മുളക് സ്റ്റോക്ക് വന്നതറിയാൻ ചിലയിടത്ത് വാട്സാപ്പ് ഗ്രൂപ്പുകളും സക്രിയം. സമീപത്തെ വീട്ടുകാരോ സ്ഥാപനങ്ങളിലെ ജീവനക്കാരോ ആണ് അഡ്മിൻ.

ഒരു കാർഡ് ഉടമയ്ക്ക് സബ്സിഡി നിരക്കിൽ അരക്കിലോ മുളകാണ് കിട്ടുക. 39 രൂപയാണിതിന് സപ്ലൈകോയിൽ. സബ്സിഡിയില്ലാതെ 280 രൂപയ്ക്ക് ഒരുകിലോവരെ നൽകിയിരുന്നതാണ്. ലഭ്യത കുറഞ്ഞപ്പോൾ പരിമിതപ്പെടുത്തിയതാണെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു.

സ്റ്റോറുകളിൽ ഒരുദിവസം 150 മുതൽ 200 വരെ ടോക്കണാണ് കൊടുക്കുന്നത്. മറ്റു സാധനങ്ങളുണ്ടെങ്കിലും മുളകിനാണ് ആവശ്യക്കാർ കൂടുതൽ.

LEAVE A REPLY

Please enter your comment!
Please enter your name here