സ്ത്രീയുടെ വ്യക്തമായ അനുമതിയില്ലാതെ അവരുടെ ശരീരത്തിൽ സ്പർശിക്കരുതെന്ന് ആൺകുട്ടികൾ മനസ്സിലാക്കണമെന്നു ഹൈക്കോടതി. ‘നോ’എന്നു പറഞ്ഞാൽ അത് ‘നോ’എന്നു തന്നെയാണെന്ന് മനസ്സിലാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വിദ്യാർഥികൾക്കെതിരെ കോളജുകളിലും സ്കൂളുകളിലും ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നെന്നു വിലയിരുത്തിയ കോടതി ഇക്കാര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് ആഴത്തിൽ ചിന്തിക്കേണ്ട സമയമായെന്നു പറഞ്ഞു.