ദുരന്തനിവാരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സണ്‍ കെ.വി.മനോജ് കുമാർ പറഞ്ഞു.
ദുരന്തമുഖങ്ങളില്‍ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധികളും ശിശു കേന്ദ്രീകൃത ദുരന്തനിവാരണവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല കൂടിയാലോചനായോഗത്തില്‍ അധ്യഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തമുഖങ്ങളില്‍ കുട്ടികള്‍ ഏറെ ദുർബലരാണ്. അവർക്ക് പ്രത്യേക ശ്രദ്ധയും സംരക്ഷണവും ഉറപ്പാക്കണം.
ദുരന്തങ്ങള്‍ വരുംതലമുറ എങ്ങനെ നേരിടണം എന്നതിന് ഗൗരവതരമായ ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തങ്ങള്‍ സ്ത്രീകളെയും കുട്ടികളെയും വളരെയധികം ബാധിക്കുന്നതായി യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ ആസൂത്രണ ബോർഡ് അംഗം മിനി സുകുമാർ അഭിപ്രായപ്പെട്ടു. ദുരന്ത ഭീതിയില്‍ ദുരിതാശ്വാസ ക്യാമ്ബുകളിലുള്‍പ്പെടെ കഴിയുന്ന കുട്ടികളുടെ ആരോഗ്യം, പഠനം, വിനോദം, സുരക്ഷ മുതലായ കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത യോഗം ചർച്ചചെയ്തു.
സർക്കാർ അതിഥി മന്ദിരത്തില്‍ നടന്ന യോഗത്തില്‍ കമ്മിഷൻ അംഗം മോഹൻകുമാർ സ്വാഗതവും ഡോ.എഫ്.വില്‍സണ്‍ നന്ദിയും പറഞ്ഞു. യോഗത്തില്‍ ദുരന്ത നിവാരണം, പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, യൂണിസെഫ്, വനിതാ ശിശുവികസനം, വൈദ്യുതി വകുപ്പു മേധാവികള്‍ പങ്കെടുത്തു. കൂടാതെ ദുരന്ത നിവാരണ മേഖലയിലെ പ്രമുഖരും യോഗത്തില്‍ സംബന്ധിച്ചു.