വനിതാ ഐപിഎല്ലില്‍ ഇന്ന് കിരീടപ്പോരാട്ടം;

0
97

മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലീഗ് ചാമ്പ്യൻമാരെ ഇന്നറിയാം.മുംബൈ ഇന്ത്യൻസ് കിരീടപ്പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും.മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മത്സരം സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും തത്സമയം കാണാം.

ഒറ്റ ജയമകലെ മുംബൈയെയും ഡൽഹിയെയും കാത്തിരിക്കുന്നത് പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടം. ലീഗ് റൗണ്ടിലെ എട്ട് കളിയിൽ ഇരുടീമിനും ആറ് ജയം വീതം. റൺനിരക്കിൽ ഡൽഹി പോയന്‍റ് പട്ടികയിൽ ഒന്നാമെത്തിയപ്പോൾ നേരിട്ട് ഫൈനലും ഉറപ്പിച്ചു.

പ്ലേ ഓഫിൽ യു പി വാരിയേഴ്സിനെ തോൽപിച്ചാണ് മുംബൈ കലാശപ്പോരിന് ഇറങ്ങുന്നത്.നേർക്കുനേർ പോരിൽ ഇരുടീമിനും ഓരോ ജയം വീതം നേടി.മുംബൈ എട്ട് വിക്കറ്റിനും ഡൽഹി ഒൻപത് വിക്കറ്റിനുമാണ് ലീഗ് റൗണ്ടിൽ ജയിച്ചത്.ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ,ഹെയിലി മാത്യൂസ്,യസ്തിക ഭാട്ടിയ,നാറ്റ് ബ്രണ്ട്,അമേലിയ കെർ എന്നിവരടങ്ങിയ ബാറ്റിംഗ് നിരയാണ് മുംബൈയുടെ കരുത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here