തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് സാത്തൂരിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്ന് വിരുദുനഗർ ജില്ലാ കളക്ടർ അറിയിച്ചു.പാണ്ടുവർപ്പെട്ടി ഗ്രാമത്തിലെ ഗുരു സ്റ്റാർ ഫയർവർക്‌സ് എന്ന കമ്പനിയിലായിരുന്നു അപകടം. രണ്ട് നിർമാണ യൂണിറ്റുകൾ പൂർണമായും തകർന്നു.