പ്രധാന വാർത്തകൾ
📰✍🏼ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനത്തില്‍ ഒരു സി.ആര്‍.പി.എഫ് ജവാന് വീരമൃത്യു.
📰✍🏼പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം ബുറാഡിയിലെ സര്‍ക്കാര്‍ നിശ്ചയിച്ച മൈതാനത്തേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കര്‍ഷക സംഘടനകള്‍ തള്ളി. ഉപാധികളോടെയുള്ള ഒരു ചര്‍ച്ചയ്ക്കും തയാറല്ലെന്ന് ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു
📰✍🏼കനത്ത മഞ്ഞിലും തണുപ്പിലും രാജ്യത്തെ കര്‍ഷകര്‍ ദിവസങ്ങളായി നടത്തുന്ന പ്രക്ഷോഭം കണ്ടില്ലെന്നു നടിക്കുന്ന മോദി ഭരണകൂടം തീക്കളിയാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി
📰✍🏼സോളാര്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണെന്ന പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ഏജന്‍സികളുടെ നേതൃത്വത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്.
📰✍🏼സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 8, 10, 14 തീയതികളില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനായി പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുന്പോള് കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന് അറിയിച്ചു.
📰✍🏼പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് തിങ്കളാഴ്ച ചോദ്യം ചെയ്യും.
📰✍🏼കെ.എസ്.എഫ്.ഇയിലെ ക്രമക്കേടിനെതിരായ വിജിലന്‍സ് അനേ്വഷണത്തിനെതിരേ ധനമന്ത്രി തോമസ് ഐസക്ക് വിമര്‍ശനം ഉന്നയിച്ചതു മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്‌ടപ്പെട്ടെന്നതിന്റെ തെളിവാണെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍.
📰✍🏼സംസ്‌ഥാനത്ത് ഇന്നലെ 5643 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു.
27 മരണം. 4951 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 571 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്‌തമല്ല. 34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആകെ മരണം 2223 ആയി. 5861 പേര്‍ രോഗമുക്‌തര്‍ ആയി. 49,775 സാമ്ബിളുകളാണ് ഇന്നലെ പരിശോധിച്ചത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34.
📰✍🏼കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂര്‍ 277, ഇടുക്കി 274, പത്തനംതിട്ട 244, വയനാട് 147, കാസര്‍ഗോഡ് 122 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗ ബാധ.
📰✍🏼സ്വര്‍ണക്കടത്തുകേസ് അന്വേഷണത്തിലെ വീഴ്‌ചയ്‌ക്ക് കൊച്ചി കസ്‌റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിന് നോട്ടീസ്.
📰✍🏼ശ്രീലങ്കയ്‌ക്കു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്നും സംസ്‌ഥാനത്ത് നാലു ദിവസം കനത്ത മഴ പെയ്യുമെന്നും കാലാവസ്‌ഥാ മുന്നറിയിപ്പ്.
📰✍🏼നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്‌റ്റിലായ പ്രദീപ് കോട്ടാത്തലയെ വീണ്ടും കസ്‌റ്റഡിയില്‍ ആവശ്യപ്പെടാന്‍ അന്വേഷണ സംഘം.
📰✍🏼ബാര്‍ കോഴക്കേസില്‍ ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുമെന്നു കേന്ദ്ര മന്ത്രി വി. മുരളീധരന്‍.
📰✍🏼ചിലര്‍ ലോകം ചുറ്റിയാലും കൊവിഡ് വാക്‌സിന്‍ പുണെയില്‍ കണ്ടുപിടിക്കുക പുണെയില്‍ മാത്രമെന്ന് എന്‍സിപി നേതാവും എംപിയുമായ സുപ്രിയാ സുലെ.
📰✍🏼വാക്‌സിന്‍ കണ്ടുപിടിച്ചാലും മാസ്‌ക് ഉള്‍പ്പെടെയുള്ള കൊവിഡ് പ്രോട്ടോക്കോള്‍ തുടരണമെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ.
📰✍🏼മുന്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരമല്ലെന്ന് പി.ഡി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി.
📰✍🏼മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം ഉത്തര്‍പ്രദേശില്‍ ആദ്യകേസ് രജിസ്റ്റര്‍ ചെയ്തു.
📰✍🏼കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നെന്ന പരാതിയുമായി ചെന്നൈ സ്വദേശി.
📰✍🏼ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും കുടിയൊഴിപ്പിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ട് എഴുത്തുതന്നാല്‍ സര്‍ക്കാരിന്‍റെ പ്രതികരണം കാണാമെന്ന് അമിത്ഷാ.
📰✍🏼പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 100 സീറ്റുകള്‍ ആവശ്യപ്പെടും. ആകെയുള്ള 294 സീറ്റുകളില്‍ 100 എണ്ണം തരണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുക
📰✍🏼സിപിഎം കടുത്ത നിലപാടെടുത്തതോടെ കെഎസ്‌എഫ്‌ഇയിലെ മിന്നല്‍ പരിശോധനയിലെ തുടര്‍ നടപടികള്‍ മയപ്പെടുത്തി വിജിലന്‍സ്. സര്‍ക്കാരിന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ക്രമക്കേടുകളെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ പലതും ഒഴിവാക്കുമെന്നാണ് സൂചന
📰✍🏼രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനിമുതല്‍ ചായ ലഭിക്കുക മണ്‍പാത്രങ്ങളില്‍. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്
📰✍🏼 ഇന്ത്യയിൽ ഇന്നലെ കൊറോണ രോഗബാധ സ്ഥിരീകരിച്ചത് 41,810 പേർക്ക്, 496 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണ സംഖ്യ 137,177 ആയി.
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️നൈജീരിയയിലെ ബൊര്നോയില് ബോകോ ഹറം ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കര്‍ഷകരും മത്സ്യത്തൊഴിലാളികളും അടക്കം 66 പേര്‍ കൊല്ലപ്പെട്ടു.
📰✈️അഫ്ഗാനിസ്ഥാനില്‍ നടന്ന വ്യത്യസ്ത ചാവേര്‍ ആക്രമണങ്ങളില്‍ 34 പേര്‍ കൊല്ലപ്പെട്ടു.
📰✈️യെമനിലലെ ഹൂതി വിമതര് തട്ടികൊണ്ടുപോയ രണ്ട് മലയാളികള് ഉള്പ്പെടെ 14 ഇന്ത്യക്കാര്ക്ക് ഒന്പതുമാസത്തിനു ശേഷം മോചനം.
📰✈️2020ലെ അവസാന ചന്ദ്ര ഗ്രഹണം ഇന്ന് . ഈ വര്‍ഷത്തെ നാലാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണമാണ് ഇന്ന് നടക്കുക.
📰✈️കാലാവസ്ഥാ വ്യതിയാനം മൃഗങ്ങളില്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും ഈ രോഗങ്ങള്‍ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി ഗവേഷകര്‍.
📰✈️ ഇസ്ലാമിക് രാജ്യങ്ങളുടെ യോഗത്തിൽ ജമ്മുകാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ടു , ഇന്ത്യയുടെ ഭാഗത്ത് നിലയുറപ്പിച്ച് ഇസ്ലാമിക രാജ്യങ്ങള്‍.
📰✈️ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ഡോക്ടര്‍ക്കെതിരേ അന്വേഷണം.
📰✈️കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന തൊഴില്‍ വിസകള്‍ റോയല്‍ ഒമാന്‍ പൊലീസ് അനുവദിച്ചു തുടങ്ങി
📰✈️കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഉടന്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ ഒരുങ്ങി ബ്രിട്ടണ്
📰✈️പാക് ക്രിക്കറ്റ് ടീം നായകന് ബാബര്‍ അസമിനെതിരെ ലൈംഗികാരോപണവുമായി യുവതി. കഴിഞ്ഞ പത്തുവര്‍ഷമായി വിവാഹ വാഗ്ദാനം നല്‍കി ബാബര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു
📰✈️ചൈനയുടേത് പ്രകോപനപരമായ സമീപനം , എന്നും ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് അമേരിക്കയുടെ ഉറപ്പ്.
📰✈️യുഎഇയില്‍ 24 മണിക്കൂറിനിടെ 1,251 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 167,753 ആയി.
📰✈️ചരിത്ര സ്മാരകങ്ങള്‍ പ്രോത്സിപ്പിക്കുന്നതിന്റെ ഭാഗ്യമായി പുരാതന പുരാവസ്തു കേന്ദ്രമായ ഹിജ്റ തുറന്ന് കൊടുക്കാനൊരുങ്ങി സൗദി.
📰✈️മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി
🎖️🥍🏀🏏🏸🏑⚽🎖️
കായിക വാർത്തകൾ
📰⚽ ഐ എസ് എൽ: കേരള – ചെന്നൈയിൻ മത്സരം ഗോൾ രഹിത സമനിലയിൽ , ജംഷഡ്പൂർ – ഒഡീഷ മത്സരവും സമനിലയിൽ അവസാനിച്ചു. 2-2
📰🏏 രണ്ടാം ഏകദിനത്തിൽ 51 റൺസിന് ഓസീസിനോട് തോറ്റ് പരമ്പര 0- 2 ന് നഷ്ടപെടുത്തി ടീം ഇന്ത്യ.
📰⚽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ബ്രോം ടീമുകൾക്ക് ജയം ചെൽസി – ടോട്ടൻഹാം മത്സരം ഗോൾ രഹിത സമനിലയിൽ , ആർസനൽ വോൾവ്സിനോട് തോറ്റു.
📰⚽ ലാലിഗയിൽ ബാർസക്ക് മികച്ച വിജയം.
📰 സീരി എ യിൽ ലാസിയോ ക്കും റോമക്കും തോൽവി , എ.സി മിലാൻ, നാപ്പോളി ടീമുകൾക്ക് ജയം.