തിരുവനന്തപുരം: ബെംഗലുരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് സാമ്ബത്തിക ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ തലസ്ഥാനത്തെത്തി. കേസില്‍ അറസ്റ്റിലായ വീട്ടില്‍ സംഘം ഉടന്‍ പരിശോധന നടത്തുമെന്നാണ് വിവരം. സംഘത്തില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്.
ബെംഗളുരുവില്‍ നിന്നും എട്ട് ഉദ്യോഗസ്ഥര്‍ എത്തിയെന്നാണ് വിവരം. അനൂപ് മുഹമ്മദിനെയും ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്താനാണ് ഇ.ഡി സംഘം എത്തിയിരിക്കുന്നത്. ബനീഷിന്റെ ബിനാമിയെന്ന് ഇ.ഡി കണ്ടെത്തിയിരിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫിന്റെ വീട്ടിലും സ്ഥാപനത്തിലും സംഘം പരിശോധന നടത്തും. തിരുവനന്തപുരത്തെ ഓള്‍ഡ് കോഫീ ഹൗസ്, യുഎഎഫ്‌എക്സ് സൊല്യൂഷന്‍സ്, കാര്‍ പാലസ് , കാപിറ്റോ ലൈറ്റ്സ് , കെകെ റോക്സ് ക്വാറി എന്നീ സ്ഥാപനങ്ങളെപ്പറ്റിയാണ് ഇ.ഡി അന്വേഷിക്കുന്നത്.മരുതംകുഴിയിലുള്ള ബിനീഷിന്റെ ” എന്ന് പേരുള്ള വീട്ടിലും പരിശോധന നടത്തുമെന്നാണ് വിവരം. ബിനീഷും കുടുംബവും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയായി നിയമിതനാകുന്നതിന് മുന്‍പ് കോടിയേരി ബാലകൃഷ്ണനും ഈ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. സെക്രട്ടറി ആയതിനു പിന്നാലെ കോടിയേരി എകെജി സെന്ററിന് സമീപത്തെ പാര്‍ട്ടി ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലേക്ക് മാറുകയായിരുന്നു