നാനൂറ് വർഷങ്ങൾക്ക് ശേഷം വടക്കെ മലബാറിൽ യജ്ഞവേദി ഒരുങ്ങുന്നു, കണ്ണൂർ ജില്ലയിൽ പയ്യന്നൂരിലെ കൈതപ്രംഗ്രാമം സോമയാഗത്തിന് വേദിയാകുന്നു,
യജമാനൻ കൊമ്പംങ്കുളം ഇല്ലത്ത് ഡോ വിഷ്ണു നമ്പൂതിരിയും യജമാനപത്നി
ഡോ.ഉഷ അന്തർജനവുമാണ്,
മഹാ സോമയാഗത്തിന് മുന്നോടിയായി യജമാനനും പത്നിയും അനുഷ്ടിക്കേണ്ട കർമ്മങ്ങൾക്ക് ഇല്ലത്ത് തുടക്കമായി, ദേവഭൂമി എന്നറിയപ്പെടുന്ന കൈതപ്രം ഗ്രാമത്തിൽ 2023 മാർച്ച് പകുതിയിൽ ആണ് സോമയാഗം നടത്തപ്പെടുന്നത്, ഇപ്പോൾ കൊമ്പംങ്കുളം ഇല്ലത്ത് യാഗത്തിന് മുന്നോടിയായുള്ള ആചാര അനുഷ്ടാന കർമ്മങ്ങൾ തുടങ്ങി കഴിഞ്ഞു,
ആദ്യകർമ്മമായ കൂശ്മാണ്ഡഹോമം 2022 മാർച്ച് 31ന് തുടങ്ങി, യജമാനനും പത്നിയും പുരുഷാർത്ഥങ്ങളെ ( കാമം, കോപം, മോഹം, രാഗം) ജയിക്കാനായി നടത്തുന്ന സമ്മീതവ്രതം എന്ന ചടങ്ങാണ് ആദ്യം,
യജമാനനും പത്നിക്കും അറിഞ്ഞോ അറിയാതയോ വന്നു ചേർന്ന തെറ്റുകൾക്കുള്ള പ്രായശ്ചിത്തമായാണ് കൂശ്മാണ്ഡഹോമം ചെയ്യുന്നത്, യജുർവേദത്തിലെ ആരണ്യകത്തിൽ നിന്നുള്ള കൂശ്മാണ്ഡമന്ത്രമെന്ന പേരിലുള്ള മന്ത്രങ്ങൾ ചൊല്ലിയാണ് മൂന്ന് ദിവസത്തെ ഹോമം നടക്കുന്നത്, മാർച്ച് 31, എപ്രിൽ 1,2 തീയതികളിലാണ് ഇത് നടത്തുന്നത്, കൂശ്മാണ്ഡവ്രതം അനുഷ്ടിക്കുന്ന മൂന്ന് ദിവസം മന്ത്രോചാരണത്തിന് ഒഴികെയുള്ള സമയങ്ങളിൽ യജമാനനും പത്നിയും മൗനവ്രതത്തിലായിരിക്കും, ഭക്ഷണം പാലും പഴവും മാത്രം, വെറും നിലത്ത് വിശ്രമിക്കും,
സോമയാഗത്തിൻ്റെ അതിപ്രധാന ചടങ്ങായ അഗ്ന്യാധാനത്തിന് മുന്നോടിയായി യജമാനനും പത്നിയും ചിത്തശുദ്ധി വരുത്താനാണ് കൂശ്മാണ്ഡവ്രതം’ അനുഷ്ടിക്കുന്നത്, മൂന്ന് ദിവസത്തെ ഈ ചടങ്ങുകൾക്ക് ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട് കാർമ്മികത്വം വഹിക്കും, നെയ്യും പ്ലാശിൻ കുഴയും പ്ലാശിൻ ചമതയുമാണ് പ്രധാന ഹോമദ്രവ്യങ്ങൾ,
വസന്ത ഋതുവിൽ ഉത്തരായാണവും വെളുത്ത പക്ഷവും ദേവനക്ഷത്രവും ഒത്തുചേർന്ന് വരുന്ന മെയ് 2, 3 തിയതികളിലാണ് സോമയാഗത്തിന് മുന്നോടിയായി നടക്കുന്ന അതിപ്രധാന ചടങ്ങായ ‘അഗ്ന്യധാനം ‘,
അഗ്ന്യാധാനത്തിന് ശേഷം യജമാനൻ’ അടിതിരി ‘ എന്നറിയപ്പെടും, അടിതിരി ആയതിനു ശേഷമെ സോമയാഗം നടത്താനുള്ള അവകാശം കൈവരുള്ളു,
ആറ് ദിവസം നീണ്ട് നില്ക്കുന്നതാണ് സോമയാഗം , റിഗ്വേദത്തിലേയും യജുർവേദത്തിലേയും മന്ത്രങ്ങളാണ് ഉരുവിടുന്നത്, ആ ദിവസങ്ങളിൽ യജമാനനും പത്നിയും അതികഠിനമായ വൃതത്തിൽ ആയിരിക്കും,
ഒരു സന്യാസി അനുഷ്ഠിക്കേണ്ടതിനെക്കാളും കഠിനമായ അനുഷ്ടാനങ്ങൾ, യാഗം കഴിയുന്നതുവരെ മലമൂത്ര വിസർജനാധികൾ പാടില്ല, അതിനാൽ ചെറുചൂടുപാൽ മാത്രമായിരിക്കും ആറു ദിവസങ്ങിൽ സേവിക്കുക, വേദമന്ത്രമല്ലാതെ മറ്റൊന്നും ഉരിയാടാൻ പാടില്ല, വെറും തറയിൽ കിടന്നുറുങ്ങും, കൈമുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ടിരിക്കണം, ഹോമം ചെയ്യുമ്പോൾ മാത്രമെ കൈനിവർത്താൻ കഴിയു, ചിരിയടക്കം മുഖത്ത് യാതൊരു വിധ ഭാവങ്ങൾ ഉണ്ടാകാൻ പാടില്ല, ആറാം ദിവസം യാഗശാല അഗ്നിക്കിരയാക്കുന്നതോടെ സോമയാഗം അവസാനിക്കും, യാഗാഗ്നിയുമായി യജമാനൻ ഇല്ലത്തേക്ക് പോകുകയും ഇല്ലത്ത് യാഗാഗ്നി കെടാവിളക്കായി സൂക്ഷിക്കുകയും ചെയ്യും,
സോമയാഗത്തിന് ശേഷം യജമാനൻ’ സോമയാജിപ്പാട്’ എന്നും, യജമാനപത്നി ‘പത്തനാടി’ എന്നറിയപ്പെടുകയും ചെയ്യും,
യാഗത്തിന് പതിനേഴ് വൈദികർ പങ്കെടുക്കും, നാടിൻ്റെ സർവ്വശ്വരത്തിനും നൻമക്കും വേണ്ടിയാണ് സോമയാഗം നടത്തപ്പെടുന്നത്, കൈതപ്രം ഗ്രാമത്തിൽ പൊതുജനത്തിന്പങ്കെടുക്കാൻ കഴിയുന്ന തരത്തിലായിരിക്കും യജ്ഞവേദി ഒരുക്കുക.