സിക്കിമിൽ മഞ്ഞുമല ഇടിഞ്ഞ് 3 സൈനികർ ഉൾപ്പടെ നാലു മരണം :

0
72

ഗാംഗ്‌ടോക്: സിക്കിമില്‍ വാഹനാപകടത്തില്‍ സൈനികര്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. 17-ാം മൈലില്‍ ജവഹര്‍ലാല്‍ നെഹ്‌റു റോഡില്‍വെച്ച്‌ മഞ്ഞു മലയില്‍ ഇടിച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്. ഇടിച്ച്‌ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം തലകീഴായി മറിയുകയായിരുന്നു.

 

നാല് സൈനിക ഉദ്യോഗസ്ഥരും, ഇവരില്‍ ഒരാളുടെ മകനും ആണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് സൈനികരും കുട്ടിയുമാണ് മരിച്ചത്. നാഥുലയിലെ ഇന്ത്യ-ചെെന അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം.

 

പരിക്കേറ്റ സൈനികനെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.നാല് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി അടുത്തുള്ള ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here