കൊച്ചി: വടക്കാഞ്ചേരി ഭവനപദ്ധതിയില്‍ ആര്‍ക്കും ഭൂമി കൈമാറിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഭൂമിയില്‍ നിര്‍മാണത്തിന് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും പണി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ അനുവദിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പദ്ധതിയില്‍ ലൈഫ് മിഷനെതിരായ അന്വേഷണ വിലക്ക് നീക്കണമെന്ന സിബിഐയുടെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഹര്‍ജി വിധി പറയാനായി മാറ്റി.
പാവപ്പെട്ടവര്‍ക്ക് വീടുനല്‍കുന്ന പദ്ധതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള അനില്‍ അക്കര എംഎല്‍എയുടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണന്നും ഗുഡാലോചന ഉണ്ടെന്നും സിബിഐ ആവര്‍ത്തിച്ചു.വിദേശ സഹായം ലഭ്യമാക്കാനും കമ്മീഷന്‍ തട്ടിയെടുക്കാനും ശിവശങ്കറും സ്വപ്നയും അടക്കമുള്ള പ്രതികള്‍ ശ്രമിച്ചതിന് തെളിവുണ്ടന്നും ശ്രമിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടന്നും സിബിഐ വ്യക്തമാക്കി.വടക്കാഞ്ചേരി ഭവന നിര്‍മാണ പദ്ധതിയില്‍ നിന്ന് ലൈഫ് മിഷനെ ഒഴിവാക്കി യൂണിടാക്കുമായി ധാരണാപത്രം ഒപ്പിട്ടത് കമ്മീഷന്‍ തട്ടാനാണെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ലൈഫ് മിഷനുമായി കരാര്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ നടപടിക്രമം അനുസരിച്ച് പദ്ധതി നടത്തിപ്പിന് ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കണമായിരുന്നുവെന്നും സിബിഐ വ്യക്തമാക്കി.കോഴ ഇടപാടിലെ ഗുഢാലോചനയില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കിന് തെളിവു ലഭിച്ചിട്ടുണ്ടെന്നും ശിവശങ്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടേയും സ്വപ്‌ന സുരേഷ് അടക്കമുള്ളവരുടേയും പങ്കാളിത്തം അന്വേഷിക്കേണ്ടതുണ്ടെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.
പദ്ധതി നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന സര്‍ക്കാര്‍ ഏജന്‍സി ഹാബിറ്റാറ്റിനെ ഒഴിവാക്കി യൂണിടാക്കിന് നല്‍കിയതില്‍ ഗൂഢാലോചനയുണ്ട്. ലൈഫ് മിഷന്‍ വിദേശ സംഭാവനാ നിയന്ത്രണ ചട്ടത്തിന്റെ പരിധിയില്‍ വരില്ലെന്ന വാദം ശരിയല്ലെന്നും സെക്ഷന്‍ 35(3) ന്റെ പരിധിയില്‍ വരില്ലെന്ന വാദം കണക്കിലെടുത്താലും സെക്ഷന്‍ 35 (11)ന്റെ പരിധിയില്‍ വരുമെന്നും സിബിഐ വ്യക്തമാക്കി.