സപ്ലൈകോ ഗോഡൗണിൽ കെട്ടിക്കിടക്കുന്നത് 160 ടൺ അരി…

0
42

നെടുങ്കണ്ടം∙ സ്വകാര്യമില്ലിൽനിന്നു റേഷൻകടകളിലേക്ക് എത്തിച്ച 160 ടൺ അരിയുടെ വിതരണം കേന്ദ്ര ഭക്ഷ്യവിതരണ മന്ത്രാലയം മരവിപ്പിച്ചു. നെടുങ്കണ്ടം സപ്ലൈകോ ഗോഡൗണിൽ അരി കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് 2 മാസം. കേന്ദ്ര ഭക്ഷ്യവിതരണ മന്ത്രാലയം ഉദ്യോഗസ്ഥരുടെ പരിശോധനയെ തുടർന്നാണ് നടപടി. ഡൽഹിയിലെ ലാബിലെ പരിശോധന ഫലം വന്നതിനു ശേഷം മാത്രമേ അരി റേഷൻ കടകളിൽ വിതരണം ചെയ്യാവൂ എന്നും നിർദേശം.
2 മാസം മുൻപാണ് നെടുങ്കണ്ടം സപ്ലൈകോ ഗോഡൗണിൽ കേന്ദ്ര ഭക്ഷ്യവിതരണ മന്ത്രാലയം ഉദ്യോഗസ്ഥർ പരിശോധന നടത്തിയ.പരിശോധനയ്ക്കുശേഷം അരി സാംപിൾ ഡൽഹിയിലെ ലാബിലേക്ക് അയച്ചു. ഫലം വന്ന ശേഷം മാത്രമെ അരി റേഷൻ കടകളിലൂടെ വിതരണം ചെയ്യാവൂ എന്നാണ് നിർദേശം നൽകിയത്. 2 മാസം പിന്നിട്ടെങ്കിലും പരിശോധനാ ഫലം എത്തിയില്ല.
ഇതോടെ 160 ടൺ അരിയും വിതരണം ചെയ്യാൻ കഴിയാതെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ നെടുങ്കണ്ടത്തെ സപ്ലൈകോ ഗോഡൗൺ വണ്ടൻമേട്ടിലേക്ക് മാറ്റുന്ന വിഷയം ചർച്ച ചെയ്യുന്നതിനിടെയാണ് സ്വകാര്യ മില്ലിൽനിന്നു സപ്ലൈകോ കരാർ അടിസ്ഥാനത്തിൽ വാങ്ങിയ അരി കേന്ദ്ര ഭക്ഷ്യവകുപ്പ് മരവിപ്പിച്ചെന്ന വിവരം പുറത്തുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here