അങ്കണവാടി നിലവാരം മെച്ചപ്പെടുത്താൻ അടിസ്ഥാനസൗകര്യങ്ങൾ പരിശോധിച്ച് മാർക്കിടുന്നു.

0
58

അങ്കണവാടി കെട്ടിടം, ശൗചാലയസൗകര്യം, കളിസ്ഥലം, കുട്ടികളുടെ എണ്ണം, സുരക്ഷ, ഭവനസന്ദർശനം, കൗമാര ക്ലബ്ബ് തുടങ്ങിയ 26 കാര്യങ്ങൾ പരിശോധിച്ചാണ് മാർക്കിടുന്നത്. 75 മുതൽ 100 മാർക്കുവരെ ലഭിക്കുന്നവ എ വിഭാഗത്തിലും 50 മുതൽ 74 വരെയുള്ളവ ബിയിലും 36 മുതൽ 49 വരെയുള്ളവ സിയിലും 35ന് താഴെയുള്ളവ ഡി വിഭാഗത്തിലും ഉൾപ്പെടുത്തും. ഓരോ വർഷവും 10 ശതമാനം അങ്കണവാടികളെങ്കിലും തൊട്ടടുത്ത ഗ്രേഡിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് വനിതാ ശിശുവികസന വകുപ്പിന്റെ നിർദേശം.

ആദ്യം സൂപ്പർവൈസറും പിന്നീട് ശിശുവികസന പദ്ധതി ഓഫീസർ, പ്രോഗ്രാം ഓഫീസർ എന്നിവരും ഇടയ്ക്കിടെ അങ്കണവാടി സന്ദർശിച്ച് ഗ്രേഡിങ് ഉറപ്പാക്കണം. ഓരോ തവണ സന്ദർശിക്കുമ്പോഴും പ്രവർത്തനം വിലയിരുത്തി ഗ്രേഡിങ്ങിൽ മാറ്റംവരുത്താം. തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്റെ നേതൃത്വത്തിലുള്ള പഞ്ചായത്തുതല കമ്മിറ്റിയും ഓരോ വർഷവും സന്ദർശിച്ച് ഗ്രേഡിങ് നൽകണം.

മേയ് 15-നകം പരിശോധന നടത്തി ഗ്രേഡ് നൽകും

LEAVE A REPLY

Please enter your comment!
Please enter your name here