ബമാകോ: മാലിയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ഖാഇദയുമായി ബന്ധമുള്ള 50 ഭീകരരെ വധിച്ചതായി ഫ്രാന്‍സ്. വെള്ളിയാഴ്ച ബുര്‍ക്കിന ഫാസോയുടെയും നൈജറിന്റെ അതിര്‍ത്തിയിലാണ് വ്യോമാക്രമണം നടത്തിയതെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി അറിയിച്ചു.
നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. അതിര്‍ത്തിയില്‍ ഭീകരര്‍ ആക്രമണത്തിന് ഒരുങ്ങുന്നത് നീരീക്ഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് ആക്രമിച്ചതെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. നാലു ഭീകരരെ പിടികൂടിയതായി സൈനിക വക്താവ് കേണല്‍ ഫ്രെഡറിക് ബാര്‍ബി പറഞ്ഞു.
രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമാണ് ആക്രമണം നടത്തിയത്.