ന്യൂഡല്‍ഹി: കാസര്‍കോട് പെരിയ ഇരട്ടകൊല കേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. ഹരജി ദീപാവലി അവധിക്ക് ശേഷം പരിഗണിക്കും.
സി.ബി.ഐയുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതിയുടെ തീരുമാനം. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നു.
അതേസമയം, സുപ്രീംകോടതിയിലെ ഹരജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ഹൈകോടതിയില്‍ ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവര്‍ക്കെതിരെ നല്‍കിയ കോടതിയലക്ഷ്യ നടപടികളുമായി മുേമ്ബാട്ട് പോകില്ലെന്നും ശരത് ലാലിെന്റയും കൃപേഷിെന്റ കുടുംബം സുപ്രീംകോടതിയെ അറിയിച്ചു.കോടതിയലക്ഷ്യ നടപടികള്‍ സുപ്രീംകോടതി ഹരജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചിരുന്നു.
പെരിയ ഇരട്ടക്കൊലക്കേസിലെ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുന്നില്ലെന്നും സി.ബി.ഐ. കേസില്‍ 2019 ഒക്ടോബറില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ച് സി.ബി.ഐ അറിയിച്ചു.
സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകള്‍ സന്ദര്‍ശിച്ച് കുടുംബത്തിന്‍റെ മൊഴി രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് വിവരം.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് സി.ബി.ഐ നേരത്തെയും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേസ് രേഖകള്‍ തേടി ഏഴ് തവണയാണ് സി.ബി.ഐ കത്ത് നല്‍കിയത്. കേസ് ഡയറിയും രേഖകളും അടിയന്തരമായി കൈമാറണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബറിലും ക്രൈം ബ്രാഞ്ചിന് സി.ബി.ഐ കത്ത് നല്‍കിയിരുന്നു.
2019 ഫെബ്രുവരി 17നാണ് പെരിയ കൊലപാതകം നടക്കുന്നത്. ബൈക്കില്‍ പോകുമ്ബോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.