മലയാള ചലച്ചിത്ര അഭിനയേതാവായ ഇന്ദ്രജിത്ത് സുകുമാരനും , ഭാര്യ പൂർണിമയും തങ്ങളുടെ മൂത്ത മകളായ “പ്രാർത്ഥന” യുടെ ജന്മദിനം ആഘോ ഷിച്ചതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പങ്കു വച്ചിരുന്നു. പ്രാർത്ഥന ഔദ്യോഗികമായി ഒരു കൗമാരക്കാരിയായി.
ഗാനാലാപന പ്രതിഭയായ പ്രാർത്ഥന M-Town ലെ ജനപ്രിയ സ്റ്റാർ കുട്ടികളിൽ ഒരാളാണ്.
2017 ലെ മമ്മുട്ടിയുടെ ‘ദി ഗ്രേറ്റ് ഫാദർ’ എന്ന സിനിമയുടെ “കോ കോ കോഴി” എന്ന ഗാനം വഴി പ്രാർത്ഥന അരങ്ങേറ്റം കുറിച്ചു . കഴിഞ്ഞ വർഷം മഞ്ജു വാരിയർ നായികയായ സാജിദ് യാഹിയയുടെ ‘മോഹൻലാൽ’ എന്ന ചിത്രത്തിനായി “ലാ ലാ ലലെറ്റ” എന്ന ഹിറ്റ് ഗാനം ആലപിച്ചിരുന്നു.
കലകളിൽ പ്രാവിണ്യം നേടിയിട്ടുള്ള മാതാപിതാക്കളുടെ പാത പിന്തുടരുകയാണ് അവൾ.. ഫാഷൻ ഡിസൈനറായ അമ്മ പൂർണിമ, ഫാഷൻ വ്യവസായത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്നു.. അഭിനയ വൈദഗ്ധ്യത്തോടൊപ്പംസംഗീതത്തിലും ഇന്ദ്രജിത്ത് നല്ലൊരു പ്രതിഭയാണ് .