ന്യൂഡല്‍ഹി: വിമാനത്തിന് ഉള്ളില്വച്ചു നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് പിഴ പത്തു ലക്ഷം രൂപയില്‍ നിന്ന് ഒരു കോടി രൂപ വരെയാക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന വ്യോമയാന ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസായി. ബില്ല് നേരത്തേ ലോക്സഭയില്‍ പാസായിരുന്നു.
കോവിഡ് കാലത്തെ പ്രതിസന്ധികല്‍ വ്യോമയാന മേഖല എങ്ങനെ മറികടന്നു എന്നു വിശദീകരിച്ചാണ് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചത്. വ്യോമയാന നിയമത്തില്‍ മാറ്റം കൊണ്ടുവരണമെന്ന അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ ആവശ്യത്തെ തുടര്‍ന്നാണ് നിബന്ധനകള്‍ക്ക് അനുസൃതമായി ബില്‍ ഒരുക്കിയിരിക്കുന്നത്.