റിയാദ്: സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ശസ്ത്രക്രിയ വിജയകരമെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു. റിയാദിലെ കിങ് ഫൈസല്‍ സ്‍പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് വ്യാഴാഴ്ച പിത്തസഞ്ചി നീക്കം ചെയ്യാനുള്ള ലാപ്രോസ്‍കോപിക് ശസ്ത്രക്രിയക്ക് സല്‍മാന്‍ രാജാവിനെ വിധേയനാക്കിയത്.
പിത്താശയവീക്കം മൂലം പരിശോധനകള്‍ക്കായി ഈ മാസം 20നാണ് സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ ആശുപത്രിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി അദ്ദേഹം അധ്യക്ഷത വഹിക്കുകയും ചെയ്തു.
ഭരണാധികാരിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതില്‍ ദൈവത്തെ സ്തുതിച്ചും പ്രാര്‍ത്ഥിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെ സന്തോഷം പങ്കിടുകയാണ് സൗദി ജനതയും വിദേശികളും.