നോര്‍ക്ക പ്രീ-ഡിപ്പാർചർ ഓറിയൻറേഷൻ പ്രോഗ്രാം ഫെബ്രുവരി 15ന് എറണാകുളത്ത്.

0
79

വിദേശ രാജ്യങ്ങളിലേയ്ക്ക് പഠനത്തിനോ, ഉദ്യാഗത്തിനോ പോകുന്ന നഴ്സിങ് പ്രൊഫഷണലുകള്‍ക്കായുളള നോർക്ക റൂട്ട്സിന്റെ  പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം 2024 ഫെബ്രുവരി 15ന് (കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ടൗൺ ഹാൾ) എറണാകുളത്ത്  നടക്കും.

പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റു വഴി (www.norkaroots.org) രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിദേശ രാജ്യങ്ങളിലേക്കുളള കുടിയേറ്റ നടപടികളെപറ്റി വിദ്യാർത്ഥികളെയും ഉദ്യോഗാര്‍ത്ഥികളേയും ബോധവല്‍രിക്കുന്ന രീതിയിലാണ് പ്രോഗ്രാം  രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നിയമപരവും സുരക്ഷിതമായ വിദേശതൊഴില്‍ കുടിയേറ്റ മാർഗ്ഗനിർദ്ദേശങ്ങളും, തൊഴിൽ തട്ടിപ്പുകളെക്കുറിച്ചുളള അവബോധം, പൊതു നിയമവ്യവസ്ഥകൾ, വിവിധ വിദേശരാജ്യങ്ങളിലെ സംസ്കാരം, ജീവിതരീതികൾ, തൊഴിൽ നിയമങ്ങൾ, വിസ സ്റ്റാമ്പിങ്, തൊഴിൽ കുടിയേറ്റ നടപടികൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഏകദിന പരിശീലന പരിപാടി. കേരള സംസ്ഥാന വനിതാവികസന കോർപ്പറേഷന്റെ ഭാഗമായ റീച്ച് ഫിനിഷിംഗ് സ്‌കൂളിന്റെ പിന്തുണയോടെയാണ് പരിശീലനം സംഘടിപ്പിച്ചു വരുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം)  ബന്ധപ്പെടാവുന്നതാണ്. വിദേശരാജ്യങ്ങളിലേയ്ക്കുളള തൊഴില്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ-മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും അറിയിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here