സംസ്ഥാനത്ത് എസ്. എസ്. എൽ.സി , ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നുണ്ട്. എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നവരിൽ 2,17,696 പേർ ആൺകുട്ടികളും 2,09,325 പേർ പെൺകുട്ടികളുമാണ്. സർക്കാർ സ്കൂളുകളിൽ 1,42,298പേരും എയിഡഡ് സ്കൂളുകളിൽ 2,55,092പേരും അൺ എയിഡഡ് സ്കൂളുകളിൽ 29,631പേരും പരീക്ഷയെഴുതും.
രാവിലെ എസ്.എസ്.എല്‍.സി പരീക്ഷയും ഉച്ചയ്ക്ക് ഹയര്‍ സെക്കന്‍ററി പരീക്ഷയുമെന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഹയര്‍ സെക്കന്‍ററിക്കായി 2000 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.
ഈ അധ്യയനവർഷം കൂടുതൽ വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 28,358 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് കുറവ് വിദ്യാർഥികൾ, 1893പേർ. ഇത്തവണ ഗൾഫ് മേഖലയിൽ 682പേരും ലക്ഷദ്വീപ് മേഖലയിൽ 447 പേരും പരീക്ഷ എഴുതുന്നുണ്ട്. ഇവർക്ക് പുറമേ ഓൾഡ് സ്കീമിൽ (പിസിഒ) എട്ട് പേരും പരീക്ഷ എഴുതുന്നു.
സംസ്ഥാനത്തൊട്ടാകെയുള്ള 72 ക്യാമ്പുകളിലായി രണ്ടു ഘട്ടങ്ങളിലായുള്ള മൂല്യനിര്‍ണയം ഏപ്രില്‍ 3 നു ആരംഭിച്ച് 26 നു അവസാനിക്കും. എസ്.എസ്.എല്‍.സി, ടിഎച്ച് എല്‍സി ,എഎച്ച്എസ്എല്‍സി , ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 26 നാണ് അവസാനിക്കുന്നത്
പരീക്ഷാ ദിവസത്തെ നിർദ്ദേശങ്ങൾ
അസൗകര്യങ്ങൾ ഒഴിവാക്കാൻ SSLC പരീക്ഷാ തീയതികളും സമയവും ശ്രദ്ധാപൂർവ്വം പരിശോധിക്കുക
വിദ്യാർത്ഥികൾ പരീക്ഷ ആരംഭിക്കുന്നതിന് 60 മിനിറ്റ് മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ എത്തണം
ഒരു പ്രധാന രേഖയായതിനാൽ എസ്എസ്എൽസി അഡ്മിറ്റ് കാർഡ് 2025 നിർബന്ധമായും കൈവശം വയ്ക്കണം. അതില്ലാതെ വിദ്യാർത്ഥികളെ പരീക്ഷാ ഹാളിനുള്ളിൽ പ്രവേശനം അനുവദിക്കില്ല
മൊബൈൽ ഫോൺ, കാൽക്കുലേറ്റർ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളൊന്നും വിദ്യാർത്ഥികൾ പരീക്ഷാ ഹാളിനുള്ളിൽ കൊണ്ടുപോകരുത്
പരീക്ഷയ്ക്കിടെ ഏതെങ്കിലും അന്യായമായ മാർഗങ്ങൾ ഉപയോഗിക്കുന്നത് ഉദ്യോഗാർത്ഥിയെ ഇനിപ്പറയുന്ന പരീക്ഷകളിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുന്നതിന് ഇടയാക്കും