ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങൾ നിർമിച്ച കുടിയേറ്റ തൊഴിലാളികളെ കാണാൻ ഡച്ച് ഫുട്ബോൾ താരങ്ങളെത്തും. ഖത്തറിലെ ജോലിക്കിടെ തൊഴിലാളികൾ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധേയരായിരുന്നെന്ന ലണ്ടൻ ആസ്ഥാനമായുള്ള റൈറ്റ്സ് ഗ്രൂപ്പ് ഇക്വിഡെത്തിന്റെ വെളിപ്പെടുത്തലുകൾക്കിടെയാണ് നെതർലൻഡ്സ് ടീം കുടിയേറ്റ തൊഴിലാളികളെ സന്ദർശിക്കുന്നത്. മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡച്ച് ഫുട്ബോൾ ഫെഡറേഷന്റെ ശ്രമത്തിന്റെ ഭാഗമായാണിത്.