മുംബൈ: മൊറട്ടോറിയം റിസര്‍വ് ബാങ്ക് നീട്ടാന്‍ സാധ്യതയില്ലെന്ന് റിപ്പോർട്ട്. കോവിഡിനെ തുടർന്ന് ഓഗസ്റ്റ് 31 ന് വരെയായിരുന്നു മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധികള്‍ വ്യവസായ -വാണിജ്യ മേഖലയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ മൊറട്ടോറിയം കാലാവധി നീട്ടാതിരുന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
ആറ് മാസത്തിൽ കൂടുതലുള്ള മൊറട്ടോറിയം കാലയളവ് വായ്പക്കാരുടെ ക്രെഡിറ്റ് സ്വഭാവത്തെ ബാധിക്കുമെന്നും റിസർവ് ബാങ്ക് വൃത്തങ്ങൾ അഭിപ്രായപ്പെട്ടതായാണ് വിവരം.
എച്ച്ഡിഎഫ്സി ലിമിറ്റഡ് ചെയർമാൻ ദീപക് പരേഖ്, കൊട്ടക് മഹീന്ദ്ര ബാങ്ക് മാനേജിംഗ് ഡയറക്ടർ ഉദയ് കൊട്ടക് എന്നിവരുൾപ്പെടെ നിരവധി ബാങ്കർമാർ മൊറട്ടോറിയം നീട്ടരുതെന്ന് റിസർവ് ബാങ്ക് ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.