സംസ്ഥാനത്തെ സ്വർണ വിപണിയിൽ ഇന്ന് നേരിയ ആശ്വാസം. പവന് 280 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. വിഷുദിനമായ തിങ്കളാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും 70,000ത്തിന് മുകളിൽ തന്നെയായിരുന്നു പവൻ്റെ വില. ഇന്നത്തെ കുറവോടെ വിപണി വില 70,000ത്തിൽ നിന്നും താഴേക്ക് ഇറങ്ങി.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 8,720 രൂപയാണ് നൽകേണ്ടത്. ഒരു പവൻ സ്വർണത്തിന് 69,760 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.