വിവാദ പരാമർശം: ഇടവേള ബാബുവിനെതിരെ വിമർശനവുമായി അഞ്ജലി മേനോൻ

0
130

കൊച്ചി: സംസ്ഥാനത്ത് വിവാദത്തിന്റെ ഒരു കൊടുങ്കാറ്റാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ ആ ഒരൊറ്റ പരാനര്‍ശത്തോടെ ഉണ്ടായിരിക്കുന്നത്. ഒരു വാര്‍ത്താ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മരിച്ചവരെ തിരിച്ചെടുക്കില്ല എന്ന് പീഡനത്തിനിരയായ നടിയെ കുറിച്ച്‌ പരാമര്‍ശം ഉണ്ടായത്. ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ നടി പാര്‍വതി തിരുവോത്ത് അമ്മ സംഘടനയില്‍ നിന്ന് രാജിവെച്ച്‌ പുറത്തു പോവുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ പരാമര്‍ശങ്ങളില്‍ ഒരു ഖേദപ്രകടനവും നടത്താന്‍ ഇടവേള ബാബു ഇതുവരെ തയ്യാറായിട്ടുമില്ല. ഇത് പ്രതിഷേധത്തിനും വിമര്‍ശനങ്ങള്‍ക്കും കൂടുതല്‍ ശക്തി പകരുകയും ചെയ്തു.

 

എന്നാല്‍ ഇപ്പോഴിതാ ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോന്‍.നെയിംലെസ് ആന്‍ഡ് ഷെയിംലെസ് എന്ന തലക്കെട്ടിലെഴുതിയ ബ്ലോഗിലാണ് അഞ്ജലിയുടെ വിമര്‍ശനം. ഇടവേള ബാബുവിനെതിരെ പ്രതികരിയ്ക്കാത്തത് തങ്ങളുടെ ഭാവി ഇരുട്ടിലാകുമോ എന്ന് ഭയന്നിട്ടോ ? എന്നാണവര്‍ ചോദിയ്ക്കുന്നത്.

 

ലൈംഗിക അതിക്രമം അതിജീവിക്കുന്ന വ്യക്തി നേരിടേണ്ടി വരുന്നത് ശാരീരിക പീഡനമോ ആഴമേറിയ മാനസിക ആഘാതം മാത്രമല്ലെന്ന് സംവിധായിക ചൂണ്ടിക്കാട്ടി. തന്റെ വ്യക്തിത്വം തിരിച്ച്‌ പിടിക്കാനുള്ള ശ്രമം കൂടിയാണ് അതിജീവിച്ചവള്‍ നടത്തേണ്ടി വരുന്നത്. അങ്ങനെയുള്ള ഒരാള്‍ക്കെതിരെ കുത്തുവാക്കുകള്‍ പറയുന്നതും മരിച്ചവരോട് ഉപമിക്കുന്നതും ദൗര്‍ഭാഗ്യകരമാണെന്നും അഞ്ജലി ബ്ലോഗിലൂടെ വ്യക്തമാക്കി. നിശബ്ദരായിരിക്കുന്നവര്‍ ദ്രോഹിക്കുന്നവരുടെ പക്ഷത്താണ്. വിയോജിപ്പുള്ളവര്‍ മുന്നോട്ട് വരണം. ഇല്ലെങ്കില്‍ നിങ്ങള്‍ വെറും ഷമ്മിമാരാണെന്ന് വിലയിരുത്തേണ്ടിവരും. തിരുക്കാനുള്ള അവസരമാണ് ഇത്. അതിന് തയ്യാറായില്ലെങ്കില്‍ ചലച്ചിത്ര മേഖല സ്വയം നാശത്തിലേക്ക് പോകുമെന്നും അഞ്ജലി മേനോന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here