ഖത്തറില്‍ പള്ളികളും ഈദ് ഗാഹുകളും ഉള്‍പ്പെടെ 401 കേന്ദ്രങ്ങളില്‍ ഈദ് നമസ്കാരം നടക്കും

0
67

ഖത്തറില്‍ ബലി പെരുന്നാള്‍ നമസ്കാരത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പള്ളികളും ഈദ് ഗാഹുകളും ഉള്‍പ്പെടെ 401 കേന്ദ്രങ്ങളില്‍ ഈദ് നമസ്കാരം നടക്കും. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഈദ് അവധി ദിവസങ്ങളില്‍ രാജ്യത്തുടനീളം നടപ്പാക്കുന്നത്.

ഖത്തറില്‍ രാവിലെ 05.15 നായിരിക്കും ബലി പെരുന്നാള്‍ നമസ്കാരം ആരംഭിക്കുകയെന്ന് മതകാര്യമന്ത്രാലയം അറിയിച്ചു. ഈദ്ഗാഹുകളും പള്ളികളും ഉള്‍പ്പെടെ 401 കേന്ദ്രങ്ങളില്‍ നമസ്കാരം നടക്കും. ഈ കേന്ദ്രങ്ങളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം മതകാര്യമന്ത്രാലയത്തിന്‍റെ ഓണ്‍ലൈന്‍ സൈറ്റായ ഇസ്ലാം ഡോട് ജിഒവിയിലൂടെ പുറത്തുവിട്ടിരുന്നു.

കര്‍ശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നമസ്കാരം. ഇഹ്തിറാസ് ആപ്പില്‍ പച്ച ക്യൂആര്‍ കോഡ് ഉള്ളവര്‍ക്ക് മാത്രമേ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലേക്ക് പ്രവേശനമുണ്ടാകൂ. നമസ്കാരപ്പായ സ്വന്തമായി കൊണ്ടുവരണം. ബലി പെരുന്നാള്‍ ചടങ്ങുകള്‍ക്കായുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് സുരക്ഷാ മാര്‍ഗങ്ങള്‍ നിര്‍ബന്ധമായും പാലിച്ചുകൊണ്ട് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവൂവെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങി പൊതുസ്ഥലങ്ങളില്‍ സംഘം ചേരുന്നതിനും കൃത്യമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈദ് അവധി ദിവസങ്ങളില്‍ രാജ്യത്തുടനീളം കര്‍ശനമായ സുരക്ഷാ പരിശോധനയും പട്രോളിങുമുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here