ടെക്സസ്: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് ഹന്ന ചുഴലിക്കൊടുങ്കാറ്റ്. സംസ്ഥാനത്ത് കനത്തമഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. സംസ്ഥാനത്തെ 32 കൗണ്ടികളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ കോർപ്പസ് ക്രിസ്റ്റി, ബ്രൗൺസ്വില്ലാ മേഖലകളിലാണ് കാറ്റ് കൂടുതൽ നാശം വിതയ്ക്കുന്നത്. അതേസമയം, ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.കോവിഡ് വൈറസിന്റെ വ്യാപനത്തെ തുടർന്ന് അത്യാഹിത സേവനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ഗവർണർ ഗ്രേഗ് അബോട്ട് പറഞ്ഞു.