മുംബൈ: മഹാരാഷ്ട്രയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കോവിഡ് പടർന്നുപിടിക്കുന്നു.രോഗം സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ആകെ എണ്ണം 8,483 ആയി. സംസ്ഥാനത്ത് 93 പേർ രോഗബാധയെ തുടർന്നു മരണപ്പെട്ടു.
നിലവിൽ 1,919 പോലീസുകാരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 6,471 ഉദ്യോഗസ്ഥർ രോഗമുക്തി നേടിയതായും സംസ്ഥാന പോലീസ് വക്താക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.