ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഉപദേശവുമായി നരേന്ദ്രമോദി

0
87

ന്യൂഡൽഹി : രാജ്യത്തെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോള്‍ തുടരുന്ന രീതികള്‍ പരിശോധിക്കാനും, സുസ്ഥിരമായ ക്രഡിറ്റ് വളര്‍ച്ചയുണ്ടാക്കണമെന്നുമാണ് മോദി പറയുന്നത്. രാജ്യത്തെ പ്രമുഖ പൊതു സ്വകാര്യ ബാങ്കുകളുടെയും, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും മേധാവികളുമായി നടത്തിയ കൂടികാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മൂന്ന് മണിക്കൂര്‍ നീണ്ട വെര്‍ച്വല്‍ കൂടികാഴ്ചയില്‍ രാജ്യത്തെ പ്രധാന ബാങ്കുകളുടെയും, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും മേധാവികള്‍ പങ്കെടുത്തു. ധനകാര്യ മേഖലയെ പിന്തുണയ്ക്കുന്ന എല്ലാ നടപടികളും സര്‍ക്കാര്‍ എടുക്കുമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി ഉറപ്പുനല്‍കി.

സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച വിശദമായ മാര്‍ഗ്ഗരേഖ ചര്‍ച്ച ചെയ്തു, സംരംഭങ്ങളെ പിന്തുണയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായി യോഗത്തിന് ശേഷം പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here