പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്ത്;

0
21

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേഓഫ് കാണാതെ പുറത്ത്. നിർണയക മത്സരത്തിൽ പഞ്ചാബിനോട് തോറ്റു. 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ ജയം 4 വിക്കറ്റിന്. പഞ്ചാബിനായി നായകൻ ശ്രേയസ് അയ്യരും പ്രഭ്സിമ്രാൻ സിങ്ങും അർദ്ധസെഞ്ചുറി നേടി. രണ്ട് പന്ത് ബാക്കി നിൽക്കെയാണ് പഞ്ചാബ് വിജയലക്ഷ്യം കണ്ടത്.

പഞ്ചാബിനായി നായകനായി നാല് സിക്‌സറുകളും അഞ്ച് ഫോറുകളും അടക്കം 72 റൺസ് നേടിയാണ് നായകൻ ശ്രേയസ് അയ്യർ തിളങ്ങിയത്. മൂന്ന് സിക്‌സറുകളും അഞ്ച് ഫോറുമടക്കം 54 റൺസ് നേടി പ്രഭ്സിമ്രാൻ സിങ്ങും വിജയത്തിന് വഴിയൊരുക്കി. ആദ്യം ബാറ്റുചെയ്ത ചെന്നൈ 19.2 ഓവറിൽ 190-ന് പുറത്തായി. യുസ്‌വേന്ദ്ര ചഹലിന്റെ ഹാട്രിക്കാണ് ചെന്നൈയെ തകർത്തത്. ചെഹൽ മൂന്നോവറിൽ 32 റൺസ് വിട്ടുനൽകി നല് വിക്കറ്റെടുത്തു.

നേരത്തേ ഇംഗ്ലീഷ് താരം സാം കറന്റെ ഇന്നിങ്‌സ് മികവിലാണ് ചെന്നൈ സൂപ്പർ കിങ്‌സ് മികച്ച സ്കോറിലെത്തിയത്. 47 പന്തിൽനിന്ന് നാല് സിക്‌സും ഒമ്പത് ഫോറുമടക്കം 88 റൺസെടുത്ത സാം കറനാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. പഞ്ചാബിനായി അർഷ്ദീപ് സിങ്ങും മാർക്കോ യാൻസനും രണ്ടു വിക്കറ്റുകൾ വീതം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here