സരയൂ നദിക്കരയില്‍ പുതിയൊരു ലോകം കണ്‍തുറക്കുകയാണ്. 70 ഏക്കറിലായൊരുക്കിയ വിസ്മയങ്ങള്‍ ലോകത്തിനുമുന്നില്‍ അനാവൃതമാകുന്നു. കൊടും തണുപ്പിനെ വകവെക്കാതെ ര
രാമക്ഷേത്രത്തിലേക്കൊഴുകിയെത്തുന്ന ജനസഹസ്രങ്ങളെ വരവേല്‍ക്കാന്‍ അയോധ്യ ഒരുങ്ങിക്കഴിഞ്ഞു. ശ്രീരാമ ചിത്രങ്ങളും കട്ടൗട്ടുകളും പതാകകളും
ദീപാലങ്കാരങ്ങളും കൊണ്ട് സമ്പന്നമായിരിക്കുന്നു രാംപഥ്.
ആരാധനാകേന്ദ്രം എന്നതിനപ്പുറം ലോകത്തിലെ മറ്റേത് നിര്‍മിതിയോടും കിടപിടിക്കത്തക്ക വാസ്തുവിദ്യാ വൈഭവമാണ് അയോധ്യയിലെ രാമക്ഷേത്രം. 1800 കോടി ചെലവ്
പ്രഖ്യാപിച്ച പദ്ധതിയിലേക്ക് ക്രൗഡ് ഫണ്ടായി ഒഴുകിയെത്തിയത് 5500 കോടിയിലധികം രൂപ. വിശ്വാസികള്‍ക്ക് മതത്തിന്റേയും രാഷ്ട്രീയക്കാര്‍ക്ക് ഭരണത്തിന്റേയും
അവിശ്വാസികള്‍ക്ക് വാസ്തുവിദ്യാ ചാരുതയുടെയും ചിഹ്നമായി മാറുകയാണ് അയോധ്യയിലെ രാമക്ഷേത്രം.