ഫാമുകളെ ഓര്‍ഗാനിക് കൃഷി രീതിയിലേക്ക് മാറ്റുന്നത് ഘട്ടം ഘട്ടമായി പരിഗണിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.
എരുത്തേമ്ബതി ഐ.എസ്.ഡി ഫാം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നെല്ലിയാമ്ബതി, എരുത്തേമ്ബതി സര്‍ക്കാര്‍ ഫാമുകളില്‍ പ്രത്യേക സന്ദര്‍ശനം നടത്തുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഫാമുകളെ കുറിച്ച് മുഴുവൻ വിവരങ്ങളും വകുപ്പിലുള്ളതിനാല്‍ ഇത് അടിസ്ഥാനമാക്കിയാവും സന്ദര്‍ശനം.
ഫാമുകള്‍ കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്നത് ആവണമെന്നും വിത്തുകള്‍, തൈകള്‍ എന്നിവ ഗുണമേന്മയോടെ അവര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് സഹായകമായി ഫാമുകളെ നിലനിര്‍ത്തുക എന്നത് ഉത്തരവാദിത്തമാണ്. സര്‍ക്കാര്‍ ഫാം ഉല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ വലിയ വിശ്വാസതയുള്ളതിനാല്‍ അതിന്റെ സാധ്യതകള്‍ ഓണ്‍ലൈനിലൂടെ കൂടി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. എരുത്തേമ്ബതി ഫാം സന്ദര്‍ശിച്ച മന്ത്രി ഫാമിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഫാം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ജീവനക്കാരുമായി ചര്‍ച്ച നടത്തി. പരിപാടിയില്‍ പ്ലാന്റ് സൂപ്രണ്ട് വി.വി സുരേഷ്, പ്രിൻസിപ്പല്‍ കൃഷി ഓഫീസര്‍ ടി.ഡി മീന, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.