ഉത്തര്‍പ്രദേശില്‍ ഷര്‍ട്ട് ധരിക്കാതെ ഓഫീസ് മീറ്റിംഗില്‍ പങ്കെടുത്ത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിജയ് കിരണ്‍ ആനന്ദ് വിളിച്ച അവലോകന യോഗത്തിലാണ് ഉദ്യോഗസ്ഥന്‍ ഷര്‍ട്ടില്ലാതെ എത്തിയത്. വിവിധ ജില്ലകളിലെ ഉദ്യോഗസ്ഥരുമായി വകുപ്പുതല പദ്ധതികളുടെ പുരോഗതി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് സംഭവം. പിന്നാലെ വീഡിയോ കോണ്‍ഫറന്‍സിനിടെയുള്ള അനുചിതമായ വസ്ത്രധാരണം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
വെര്‍ച്വല്‍ മീറ്റിംഗിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്റെ മോശം വസ്ത്രധാരണം പങ്കെടുത്തവരില്‍ കാര്യമായ അസ്വസ്ഥതയുണ്ടാക്കി. നടപടി നേരിട്ട ഉദ്യോഗസ്ഥന്‍ ഏത് ജില്ലക്കാരനാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.