സംസ്ഥാനത്ത് വീണ്ടും തെരുവ് നായശല്യം രൂക്ഷമാകുന്നു. കണ്ണൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തെരുവുനായ്ക്കള്‍ അക്രമിച്ചു. മട്ടന്നൂര്‍ നീര്‍വേലിയിലാണ് സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസിയാണ് കുഞ്ഞിനെ രക്ഷിച്ചത്. മട്ടന്നൂര്‍ നീര്‍വ്വേലിയിലെ ഷക്കീലയുടെ മകള്‍ ആയിഷക്ക് നേരെയാണ് നായക്കൂട്ടം പാഞ്ഞടുത്തത്. ഇതിന്റെ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഇന്നലെ വൈകിട്ട് കണ്ണൂര്‍ പുഴാതി ജിം റോഡില്‍ യുകെജി വിദ്യാര്‍ത്ഥിയും തെരുവ് നായയുടെ അക്രമത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. യുകെജി വിദ്യാര്‍ത്ഥി എപി ഇല്യാസിന് നേരെയാണ് തെരുവ് നായകള്‍ പാഞ്ഞടുത്തത്. കുട്ടി ബന്ധുവായ കെ സി റഫ്‌സീന്റെ വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് രക്ഷപ്പെട്ടത്.