ചൊവ്വാഴ്‌ച വൈകീട്ട് മണിപ്പൂരിൽ റിപ്പോർട്ട് ചെയ്‌ത പുതിയ അക്രമ സംഭവത്തിൽ ഒമ്പത് പേർക്ക് ജീവൻ നഷ്‌ടമാവുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, മൈതേയ് ആധിപത്യമുള്ള ഇംഫാൽ ഈസ്‌റ്റ് ജില്ലയുടെയും ആദിവാസി ഭൂരിപക്ഷമുള്ള കാങ്‌പോകി ജില്ലയുടെയും അതിർത്തിയിൽ ഖമെൻലോക് മേഖലയിൽ നിന്നാണ് വെടിവെപ്പ് റിപ്പോർട്ട് ചെയ്‌തത്. അക്രമത്തിൽ പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഖമെൻലോക് ഗ്രാമത്തിലെ നിരവധി വീടുകൾ അക്രമികൾ കത്തിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
പുലർച്ചെ ഒരു മണിയോടെ, അത്യാധുനിക ആയുധങ്ങളുമായെത്തിയ തീവ്രവാദികൾ ഇംഫാൽ കിഴക്കൻ ജില്ലയുടെയും കാങ്‌പോക്കി ജില്ലയുടെയും അതിർത്തിയിലുള്ള ഖമെലോക്ക് പ്രദേശത്തെ ഗ്രാമവാസികളെ വളഞ്ഞ് ആക്രമണം ആരംഭിച്ചതായി പോലീസ് പിടിഐയോട് പറഞ്ഞു.