വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘ഖുഷി’യുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ട്

0
303

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘ഖുഷി’യുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ശിവ നിർവാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്യുന്നത്. ചിത്രം ഡിസംബർ 23 ന് തീയറ്ററുകളിൽ റിലീസ് ചെയ്യും.

ജയറാം, സച്ചിൻ ഖെഡേക്കർ, മുരളി ശർമ്മ, ലക്ഷ്മി, അലി, രോഹിണി, വെണ്ണെലാ കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഹിഷാം അബ്ദുൾ വഹാബ് ആദ്യമായി സം​ഗീത സംവിധാനം നിർവഹിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ് ഖുഷി.

നവീൻ യേർനേനി, രവിശങ്കർ യളമഞ്ചിലി എന്നിവർ ചേർന്നാണ് ഖുഷി നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദിനേശ് നരസിംഹൻ. തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ഖുഷി റിലീസ് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here