കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് 2023 – 24 വാര്‍ഷികപദ്ധതിയായ പൊതു ജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം പദ്ധതിയില്‍ മത്സ്യവിത്തുകള്‍ നിക്ഷേപിച്ചു.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ കുമരകം ചന്തക്കടവ്, നാലുപങ്ക് ബോട്ട് ടെര്‍മിനല്‍ എന്നിവിടങ്ങളില്‍ കാര്‍പ്പ്, കരിമീൻ, ആറ്റുകൊഞ്ച് മത്സ്യവിത്തുകളാണ് നിക്ഷേപിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തു. കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.ജോഷി അധ്യക്ഷത വഹിച്ചു.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്യം, ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ പി.ഐ. ഏബ്രഹാം, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജാസ്മിൻ കെ. ജോസ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.