തിരുവനന്തപുരം: വിഴിഞ്ഞം തുറമുമുഖ ഉദ്ഘാടന വേദിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും രാജീവ് ചന്ദ്രശേഖറിനും ഇരിപ്പിടം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കടക്കം 17 പേർക്കാണ് വേദിയിൽ ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിനെ വിഴിഞ്ഞം ഉദ്ഘാടനത്തിനു ക്ഷണിച്ചില്ലെന്ന ആരോപണം ഉയരുന്നതിനിടയിലാണ് അദ്ദേഹത്തിനും ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ പ്രതിപക്ഷനേതാവിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നില്ലെന്നും, ഇത് പ്രതിഷേധത്തിന് ഇടയാക്കിയതോടെ മന്ത്രി വി.എൻ. വാസവന്റെ ഓഫീസിൽ നിന്ന് ഒരു ക്ഷണകത്ത് പ്രതിപക്ഷനേതവിന്റെ ഓഫീസിലെത്തി. അതിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഒരു ചടങ്ങ് വിഴിഞ്ഞത്തുണ്ട്. ആ ചടങ്ങിൽ താങ്കളുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു എന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
കത്ത് പോലും അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും ഉയരുന്നുണ്ട്. ട്രയൽ റണ്ണിനും പ്രതിപക്ഷനേതാവിന് ക്ഷണമുണ്ടായിരുന്നില്ല. അതേസമയം വിഡി സതീശൻ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്. വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു. കമ്മിഷനങ്ങിനു ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മന്ത്രി വി.എൻ. വാസവനും മാത്രമാകും പ്രസംഗിക്കാൻ അവസരം നൽകുക. പ്രതിപക്ഷ പ്രതിനിധികൾക്ക് അവസരമില്ല.