എം ടിയിലേക്കൊരു തിരിഞ്ഞ് നോട്ടം ഒരുക്കി കോഴിക്കോട് ആർട്ട് ഗാലറി

0
8
എം ടി വാസുദേവൻ നായരുടെ സാഹിത്യകൃതികളെ ആസ്പദമാക്കി ചിത്രാങ്കണം കലാകാരന്മാർ പ്രദർശനം സംഘടിപ്പിക്കുന്ന കോഴിക്കോട് ആർട്ട് ഗാലറിയിൽ ആരംഭിച്ച ‘മഞ്ഞ്: എം ടിയിലേക്കൊരു കലാ പ്രയാണം’ എന്ന ചിത്രപ്രദർശനത്തിന് സമാപനം. ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ എം ടിയുടെ മകളും നർത്തകിയുമായ അശ്വതി വി നായരാണ് ആർട്ട് ഗാലറി ഉദ്ഘാടനം ചെയ്ത് സംസാരിച്ചത്.
ചിത്രകാരന്മാരായ സുനിൽ അശോകപുരം, മദനൻ, രാജൻ കടലുണ്ടി എന്നിവർ ചിത്രപ്രദർശനത്തിൻ്റെ ഭാഗമായി. ചിത്രകലാ കൂട്ടായ്മയിലെ അംഗങ്ങളായ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 23 ചിത്രകാരന്മാർ വരച്ച 46 ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. അക്രിലിക്കിൽ തീർത്ത ചിത്രങ്ങളിൽ ഓപ്പോൾ, നാലുകെട്ട്, മഞ്ഞ് തുടങ്ങിയ എം ടി കൃതികളിലെ വിവിധ സന്ദർഭങ്ങളാണ് ഒരുക്കിയത്. ചിത്രകലാ അധ്യാപകരുടെ കൂട്ടായ്മയായ ത്രാങ്കണത്തിൻ്റെ മൂന്നാമത് പ്രദർശനമാണിത്. എം ടിയുടെ എഴുത്തിനെ അനുസ്മരിക്കുന്ന രീതിയിലുള്ള ചിത്രപ്രദർശനമാണ് കോഴിക്കോട് ആർട്ട് ഗാലറിയിൽ സമാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here